JABBU

ഇന്ന് ജബ്ബൂന്റെ ജന്മദിനം ആണ്.ഈ പോസ്റ്റിനേക്കാൾ നല്ലൊരു സമ്മാനം കൊടുക്കാൻ ഉണ്ടെന്ന് തോന്നുന്നില്ല. Jabbu ആരാണെന്നല്ലേ??? എൻ്റെ ഉപ്പയുടെ അനിയന്റെ മോൻ ആണ്.എൻ്റെ പഴയ പോസ്റ്റിൽ പറഞ്ഞ പോലെ എല്ലാ കുരുത്തക്കേടിനും കൂടെ ഉണ്ടായിരുന്നവൻ.വളരെ നല്ല വ്യക്തിത്വത്തിന്റെ ഉടമ. ബാക്കി വായിച്ചാൽ എല്ലാം മനസ്സിലാവും.

ഇവൻ വളരെ ചെറുപ്രായത്തിൽ തന്നെ ഞങ്ങളുടെ ബന്ധത്തിൽ പെട്ട അയൽവാസിയായ ഒരു ഉപ്പാപ്പയെ കയ്യാലക്കരികിൽ ഒളിച്ചിരുന്ന് ഇരട്ടപ്പേര് വിളിച്ചു.കൂടെ ഞാനും ഉണ്ടായിരുന്നെങ്കിലും ഞാൻ വെറും അസിസ്റ്റന്റ് .അവസാനം ഉപ്പാപ്പയും ടീമും തറവാട്ടിലെത്തി .മൂത്തവർ കുട്ടികളെ കൊണ്ട് വിളിപ്പിച്ചതാണെന്ന് ഉപ്പാപ്പ.ഞങ്ങളുടെ വീട്ടുകാർ സംഭവം കഴിഞ്ഞപ്പോഴാണ് അറിയുന്നത് തന്നെ.അവസാനം നല്ല രീതിയിൽ കഴിഞ്ഞിരുന്ന രണ്ട് കുടുംബങ്ങൾ വഴക്കായി എന്ന് പറഞ്ഞാൽ മതിയല്ലോ.
കുറച്ചു വലുതായപ്പോൾ ഇരട്ടപ്പേര് വിളിക്കുന്ന ശൈലി മാറ്റി . നേരിട്ട് പേര് വിളിക്കുന്നതിന് പകരം പാട്ടിലൂടെ ആയി കാര്യങ്ങൾ.പിന്നണിയിൽ പാടാൻ ഞാനടക്കം പലരും ഉണ്ടാവും.നേതാവ് ജബ്ബ് തന്നെ.

അവധിക്കാലത്ത് ഞങ്ങൾ കൊല്ലത്തേക്ക് ചെല്ലുമ്പോൾ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങുന്ന ഡ്യൂട്ടി ഇവനായിരുന്നു . ഒരു ദിവസം രാവിലെ പത്ത് മണി ആയിക്കാണും. സാധനങ്ങൾ വാങ്ങുന്നതിനായി ഈ മിടുക്കനെ പോയി വിളിച്ചു.ഉച്ചവരെ ഉറങ്ങുന്ന സ്വഭാവം ഉള്ളത് കൊണ്ട് തന്നെ വിളിക്കുന്നവർക്ക് നല്ലത് കേൾക്കും എന്നുള്ളതിനാൽ ആരും ആ വഴിക്ക് പോവാറില്ല .ആറിലോ ഏഴിലോ പഠിക്കുമ്പോഴാണ് സംഭവം . ആദ്യമൊക്കെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു . പിന്നേം വിളിച്ചപ്പോൾ പറഞ്ഞ മറുപടി ഇങ്ങനെ : ” എനിക്ക് ഉറങ്ങാൻ മുട്ടുന്നു .ആരും എന്നെ വിളിക്കരുത് ” ഇങ്ങനെ ഒരു സംഭവം ഞാൻ ആദ്യമായി കേൾക്കുകയായിരുന്നു .പിന്നീടങ്ങോട്ടും ആരും പറഞ്ഞ് കേട്ടിട്ടുമില്ല .ഇത് പോലുള്ള വെറൈറ്റി കാര്യങ്ങൾ ആണ് ജബ്ബ് പറയുന്നത്.

ദേഷ്യം വന്നാൽ ജെബ്ബൂനെ പിടിച്ചാൽ കിട്ടൂല.ഒരു ദിവസം പള്ളിയിലെ ക്ലാസ് കഴിഞ്ഞ് വന്ന ജെബ്ബൂന് നല്ല ദേഷ്യം .പുസ്തകങ്ങൾ ഒക്കെ അകത്തു കൊണ്ട് വെച്ച് സ്പീഡിൽ പുറത്തിറങ്ങി .ഭക്ഷണം കഴിക്കുന്നില്ലേ എന്ന് ചോദിച്ചപ്പോൾ രണ്ടിലൊന്ന് അറിയാതെ എനിക്കിനി ഒന്നും വേണ്ടാ .സംഭവം എന്താണെന്ന് വെച്ചാൽ സ്കൂളിലെ റിസൾട്ട് അറിയുന്ന ദിവസം ഇന്നാണ് .ആരോ പറഞ്ഞു ഇവൻ തോറ്റു എന്ന് .ഏഴാം ക്ലാസ്സിൽ ആണെന്നാണ് ഓർമ.”തോൽക്കാൻ ഒരു വഴിയും ഇല്ല .എന്നാലും അഥവാ ഞാൻ തോറ്റിട്ടുണ്ടെകിൽ സ്കൂളിൽ ഒട്ടിച്ച മുഴുവൻ റിസൾട്ടിന്റെ പേപ്പറും ഞാൻ കീറിക്കളയും ” എന്ന് പറഞ്ഞ് ജബ്ബ് കലി തുള്ളി ഇറങ്ങിപ്പോയി.പറയുന്നത് അതേ പോലെ പ്രവർത്തിക്കുന്നത് കൊണ്ട് എല്ലാവരും ഒന്ന് പേടിച്ചു.വീട്ടിലുള്ളവർ ഒന്നും മിണ്ടുന്നില്ല.സ്കൂളിൽ പോയി പറഞ്ഞത് ചെയ്യുമോ എന്ന പേടി ആയിരുന്നു . സ്കൂൾ അടുത്തായതിനാൽ അവൻ വേഗം തിരിച്ച വന്നു.പോയപ്പോൾ ഉണ്ടായ ദേഷ്യം ഒന്നും കാണുന്നില്ല .
സ്കൂളിൽ പോയി നോക്കിയപ്പോൾ ആണറിഞ്ഞത്‌ തോറ്റു എന്ന വിവരം പറഞ്ഞവൻ ആണ് തോറ്റത് . ജാബി മോൻ ജയിച്ചിരിക്കുന്നു .

പൊറോട്ടയും ബീഫും എന്നും കിട്ടിയിരിക്കണം .അത് ജെബ്ബൂന് നിർബന്ധം ആണ്.വൈകുന്നേരം ആറ് മണിക്ക് ശേഷം പോയി വാങ്ങിക്കഴിച്ചില്ലെങ്കിൽ അവൻ ഉറക്കം വരില്ലത്രേ. പാവം !!!

ഇതൊക്കെ ചെറുപ്പത്തിന്റെ കളികൾ . കാലം മാറി കഥ മാറി . ഇന്ന് മൂന്ന് മൊബൈൽ ഷോപ്പുകളുടെ ഉടമസ്ഥനും ഒരു കുടുബത്തിന്റെ ഉത്തരവാദിത്തമുള്ള ലീഡറും ആയി പുതിയ റോളുകൾ കൈകാര്യം ചെയ്യുന്ന ജെബുവിന്റെ യഥാർത്ഥ പേര് ജാബിർ എന്നാണെങ്കിലും സ്നേഹം കൊണ്ട് ഞങ്ങൾ അത് ജെബ്ബൂ എന്നാക്കി. ഒരായിരം ജന്മദിനാശംസകൾ നേർന്നു കൊണ്ട് നിർത്തുന്നതാണ് നല്ലതെന്ന് തോന്നുന്നു…

9 thoughts on “JABBU

  1. Many many happy returns of the day jabir… .. You are lucky to get Such a beautiful sister like aami.. to remember and wish the special day of you… God bless both of you dearss

    Liked by 2 people

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s