HAPPY ENGINEER’S DAY

Dedicating this post to all B.Techies and BEies…

Engineer’s Day is observed in several countries on various dates of the year.In India,we celebrate Engineer’s Day on September 15 as a tribute to the greatest Indian Engineer Bharat Ratna Visvesvarayya .

I wish a very Happy Engineer’s Day to all Engineers.

4 years

55 subjects -55 university exams,82 internal exams

82 Assignments

1 Seminar- Demo and main presentation

Mini and main Projects

Viva Voce-Revise and learn all the previous semester subjects along with 8th semester university exams.

മുകളിൽ പറഞ്ഞത് പോലെയാണ് ഞങ്ങളുടെ സിലബസ് .പത്തിലും പ്ലസ് ടു വിലും നല്ല മാർക്കും എൻട്രൻസ് എഴുതി റാങ്ക് ഉം വാങ്ങി എഞ്ചിനീയർ എന്ന സ്വപ്നം സഫലമാക്കിയ പലരോടും ബി.ടെക് എന്ന് പറഞ്ഞ് പുച്ഛിക്കുമ്പോൾ ചിലർക്കെങ്കിലും അറിയില്ലായിരിക്കാം അവിടെ എന്തൊക്കെയാ നടക്കുന്നത് എന്ന്.ഞങ്ങൾ ഭയങ്കര സംഭവം ആണെന്നൊന്നും പറയുന്നില്ല.എന്നാലും കഷ്ടപ്പെട്ടിട്ട് തന്നെയാണ് ഞങ്ങൾ ഈ ഡിഗ്രി നേടിയെടിക്കുന്നത് .വെറും ആറ് മാസം കൊണ്ട് എട്ട് വിഷയങ്ങൾ പഠിക്കുന്നത് എളുപ്പമാണോ ?
ആദ്യ വർഷം രണ്ട് സെമസ്റ്റർ ഒരുമിച്ച് പഠിക്കണം അതും പഠിക്കാൻ കിട്ടുന്ന സമയം വെറും എട്ടോ ഒമ്പതോ മാസങ്ങൾ മാത്രം.ബാക്കി ഉള്ള ഓരോ സെമെസ്റ്ററിലും എട്ട് വിഷയങ്ങൾ വീതം .ഓരോ ആറ് മാസം കൂടുമ്പോഴും പരീക്ഷകൾ.ഇതിന്റെ കൂടെയുള്ള internals and assignments വേറെയും.

ഇതൊക്കെ പഠിക്കാൻ വയ്യെങ്കിൽ പോണോ എന്നാവും ചോദ്യം ..

ഇതൊക്കെ പഠിക്കാൻ തയ്യാറായിട്ട് തന്നെയാണ് ഞങ്ങൾ ഓരോരുത്തരും പോകുന്നത്.ചിലർക്കത് കമ്പ്ലീറ്റ് ചെയ്യാൻ പറ്റുന്നില്ല. അതിന് പല കാരണങ്ങൾ ഉണ്ടാവാം.സ്വന്തം താല്പര്യത്തിന് അല്ലാതെ വന്നവരും സാഹചര്യങ്ങൾ കൊണ്ട് പഠിക്കാൻ പറ്റാത്തവരും ഒക്കെ ഉണ്ട്.പക്ഷെ ഇതിൽ 95 ശതമാനം കുട്ടികളും 80 ശതമാനത്തിൽ കൂടുതൽ മാർക്ക് വാങ്ങി വന്നവരായിരിക്കും.
എൻജിനീയർ എണ്ണം കൂടിയതും പരിഹാസങ്ങൾ കൂടി തുടങ്ങി. അവസരങ്ങൾ കുറഞ്ഞതോടെ പലർക്കും പഠിച്ചതല്ലാത്ത ജോലി ചെയ്യേണ്ടി വന്നു.ചിലർക്ക് വീട്ടിലിരിക്കേണ്ടി വന്നു.
ഇത് പോലെ പല കോഴ്സുകളും ട്രെൻഡ് ആയെങ്കിലും നല്ല രീതിയിലും മോശം രീതിയിലും ട്രോൾ കിട്ടിയത് ബി.ടെക് നു മാത്രം ആയിരുന്നു.ഇത്രയുമൊക്കെ പഠിക്കാൻ ഉണ്ടായിട്ടും അതിന്റെ കൂടെ കോളേജ് ലൈഫ് ആസ്വദിച്ചത് ഒരുപക്ഷെ ഈ എൻജിനീയർമാർ ആയത്കൊണ്ടാവാം ഇത്രയും ട്രോൾ കിട്ടിയതും അത് ആസ്വദിച്ചതും .


എന്തൊക്കെ പറഞ്ഞാലും സർട്ടിഫിക്കറ്റിനുമപ്പുറം നാല് വർഷം കൊണ്ട് പഠിച്ചറിഞ്ഞ ഒരു ജീവിതമുണ്ട് .

Yes ! We are not only trained and skilled in our stream but also in life too…

NB: കമ്പ്യൂട്ടർ എൻജിനീയർ എന്ന് പറഞ്ഞാൽ കമ്പ്യൂട്ടർ repair ചെയ്യുന്ന ആൾ അല്ല എന്ന് ഇതിനോടൊപ്പം ഓർമപ്പെടുത്തുന്നു .😜

38 thoughts on “HAPPY ENGINEER’S DAY

  1. ഫലമുള്ള കൊമ്പിലേക്കല്ലേ ആളുകൾ കൂടുതൽ കല്ലെറിയൂ… ബിടെക് കഴിഞ്ഞവർ എന്ത് ജോലീം ചയ്യാൻ കെൽപ്പുള്ളവരായി തീരുന്നതു തന്നേ അതിനുള്ള തെളിവും 😄

    നന്നായിണ്ട് ആമീ…
    വെൽ സെഡ് 🤝

    Liked by 2 people

  2. താനാള് കൊള്ളാമെല്ലോടോ കുഞ്ഞാമിന… ഈ മെക്കാനിക്കൽ ഇഞ്ചിനീര് വണ്ടി നന്നാകുന്നവരല്ല എന്ന് കൂടി ഒന്ന്… പറയാൻ പറ്റുവോ… ഇല്ലാല്ലേ…

    Liked by 2 people

  3. Well said…. and personal experience….. to keep back logs and the happiness you get when you see the pass in semester exams and back logs….all together…..ufff…….and ……no other professional degree people can work in any field….than an engineer….. the reason is simple…………….”We are smart”….. …. Happy Engineers Day……..

    Liked by 1 person

  4. Nice………

    NB: കമ്പ്യൂട്ടർ എൻജിനീയർ എന്ന് പറഞ്ഞാൽ കമ്പ്യൂട്ടർ repair ചെയ്യുന്ന ആൾ അല്ല എന്ന് ഇതിനോടൊപ്പം ഓർമപ്പെടുത്തുന്നു .😜

    അത് പൊളിച്ചു 😀😀✌️

    Liked by 2 people

Leave a reply to mishal Cancel reply