1992 ജൂൺ മാസം .ഉപ്പയുടെ കൂടെ സ്കൂളിൽ പോയി തുടങ്ങി .അധ്യാപകരെ എല്ലാവരെയും അറിയുന്നത് കൊണ്ട് തന്നെ സ്കൂൾ ഒരു പുതിയ സ്ഥലമായി തോന്നിയില്ല.മാത്രമല്ല , സ്കൂളിൽ ചേർക്കുന്നതിന്റെ മുമ്പും വല്ലപ്പോഴുമൊക്കെ സ്കൂളിൽ പോകാറുണ്ടായിരുന്നു.
ഹരി മാഷ് ആയിരുന്നു ക്ലാസ് ടീച്ചർ.തടിയുള്ള കുട്ടി ആയതിനാൽ മാഷ് എനിക്ക് ഒരു പേരുമിട്ടു, “ഉണ്ടപ്പാറു”. വർഷങ്ങൾക്ക് ശേഷം മാഷ് എന്നെ കണ്ടപ്പോൾ ചോദിച്ചിരുന്നു ” അല്ല കുട്ട്യേ നിന്റെ തടിയൊക്കെ എങ്ങട്ടാ പോയെ? ” .ഞാൻ ചിരിച്ചു .എങ്ങട്ടാ പോയെന്ന് എനിക്കുമറിയില്ല മാഷേ .
ഒന്നാം ക്ലാസ്സിൽ മലയാളവും കണക്കുമൊക്കെ പഠിച്ചു തുടങ്ങി .പാട്ടുകളും കഥകളും ഒക്കെ ഉള്ളത് കൊണ്ട് തന്നെ വളരെ രസകരമായിരുന്നു.കണക്ക് പീരീഡ് പത്തോ ഇരുപതോ വരെയുള്ള അക്കങ്ങൾ പഠിപ്പിച്ചിട്ട് ബാക്കി വീട്ടിലുള്ളവരോട് ചോദിച്ചിട്ട് പഠിച്ച വരാൻ പറഞ്ഞിരുന്നുവത്രെ.വീട്ടിലുള്ളവർ അത് കാര്യമാക്കാത്തത് കൊണ്ട് ഞാൻ കലണ്ടർ നോക്കി 31 വരെ പഠിച്ചു .ഇത് വീട്ടിൽ സ്ഥിരമായി പറയുന്ന കഥയായത് കൊണ്ടാണ് ഓർമയിലുള്ളത്.
ആ വർഷത്തെ സ്വാന്ത്ര്യദിനം വന്നെത്തി .അന്ന് പാടാനായി ഞാനും ഒരു പാട്ട് പഠിച്ചു .
” ഇന്ത്യ എൻ്റെ രാജ്യം ….” എന്ന തുടങ്ങുന്ന ഗാനം. അതായിരുന്നു എൻ്റെ ആദ്യ പ്രകടനം.
അങ്ങനെയിരിക്കെയാണ് ഒരു സന്തോഷവാർത്ത അറിയുന്നത്.കൂടെ കളിക്കാൻ ഒരു അനിയനോ അനിയത്തിയോ വരുന്നു .നിനക്ക് ആരെയാണിഷ്ടം എന്ന ഉമ്മയുടെ ചോദ്യത്തിന് അനിയത്തി എന്നായിരുന്നു എൻ്റെ ഉത്തരം.അനിയത്തിയാണെങ്കിൽ കളിപ്പാട്ടങ്ങളും മാലയും വളയും ഒക്കെ കൊടുക്കേണ്ടി വരും എന്ന് കേട്ടപ്പോൾ ഞാൻ മെല്ലെ വാക്ക് മാറ്റി.ഒക്ടോബർ ഇരുപത്തിയേഴിന് എൻ്റെ ആഗ്രഹം പോലെ തന്നെ എനിക്കൊരു കുഞ്ഞനിയൻ ജനിച്ചു . അപ്പോഴേക്കും ഞങ്ങൾ വീണ്ടും കൊല്ലത്തേക്ക് പോയിരുന്നു.
കൊല്ലം വിശേഷങ്ങൾ അടുത്ത പോസ്റ്റിൽ..
Very nice…. you reminds me my childhood 🤩👍
LikeLiked by 1 person
Thanks Priya 🙂
LikeLike
Ormakal 😌
LikeLiked by 1 person
Athe 🙂
LikeLike
Supppper
LikeLiked by 1 person
Thanks shani 🙂
LikeLike