എന്ത്കൊണ്ട് ആമി ???

ആമി എന്ന പേര് എന്ത്കൊണ്ട് തിരഞ്ഞെടുത്തു എന്ന് പലരും ചോദിക്കുകയുണ്ടായി .മാധവിക്കുട്ടിയോടുള്ള ഇഷ്ടം കൊണ്ടാണോ അതോ എൻ്റെ വിളിപ്പേരാണോ എന്നൊക്കെ.

ഞാൻ ജനിച്ച സമയത്ത് എന്ത് പേരിടും എന്ന് വീട്ടിലുള്ളവർ ചോദിച്ചപ്പോൾ നാലുവയസ്സുള്ള എന്റെ ഇക്ക പറഞ്ഞ പേരാണ് “കുഞ്ഞാമിന”.അത് കേട്ട് വീട്ടുകാർ ചിരിച്ചെങ്കിലും പിന്നീട് വിളിപ്പേരായി മാറി.വീട്ടിലും നാട്ടിലും ഞാൻ കുഞ്ഞാമിന ആയി. സ്നേഹക്കൂടുതൽ ഉള്ളവർ കുഞ്ഞാമി എന്ന് വിളിച്ചു തുടങ്ങി.ഇപ്പോൾ പലരും പറയാറുണ്ട് “ഇനി വല്യാമിന എന്ന് വിളിക്കുന്നതാണ് നല്ലത്”
ഏഴാം ക്ലാസ് വരെ അധ്യാപകർക്കിടയിലും ഞാൻ കുഞ്ഞാമി ആയിരുന്നു.ഹൈസ്കൂളിൽ എത്തിയപ്പോൾ ആമിന ആയി.കോളേജിലും ആമിന എന്ന് ഒരുപാട് പേർ വിളിച്ചു.എൻ്റെ പേർ ആമിന അല്ലെന്ന് പലതവണ പറഞ്ഞിട്ടും ഫലം കണ്ടില്ല. ചില അധ്യാപകർ പറഞ്ഞത് ഓർക്കുന്നു “ആമിന എന്ന് വിളിച്ചാൽ വിളി കേൾക്കാൻ താൻ മാത്രം ഈ ക്ലാസ്സിൽ ഉള്ളടത്തോളം കാലം അങ്ങനെ വിളിച്ചാൽ എന്താണ് കുഴപ്പം ??? അതോടെ ഞാൻ പറച്ചിൽ നിർത്തി.ശരിയാല്ലേ ഒരു പേരിൽ എന്തിരിക്കുന്നു?
കല്യാണം കഴിഞ്ഞപ്പോൾ ആമി എന്ന പേര് സ്ഥിരമായി.ഇപ്പോൾ ഒരുപാട് പേർ ആമി എന്ന് വിളിക്കുന്നു.

ഇന്നും പലർക്കും എൻ്റെ ശരിയായ പേരെന്തെന്ന് അറിയില്ല എന്നതാണ് സത്യം .
ബ്ലോഗ് തുടങ്ങിയപ്പോൾ രണ്ടാമതൊന്ന് ആലോചിക്കാതെ “ആമി” എന്ന് പേരിടാനുള്ള കാരണങ്ങൾ ഇതൊക്കെയാണ്.

7 thoughts on “എന്ത്കൊണ്ട് ആമി ???

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s