” Dream,Dream,Dream
Dreams transform into thoughts and thoughts result in action”
“ഉറങ്ങുമ്പോൾ കാണുന്നതല്ല സ്വപ്നം , നമ്മുടെ ഉറക്കം നഷ്ടപെടുത്തുന്നതാണ് സ്വപ്നം “
“സ്വപ്നം കാണുക,ആ സ്വപ്നങ്ങളെ കുറിച്ച ചിന്തിക്കുക ,ആ ചിന്തകളെ പ്രവർത്തിയിലൂടെ സഫലമാക്കുക “
ഡോ:എ പി ജെ അബ്ദുൽ കലാം പറഞ്ഞ വാക്കുകൾ എന്നും എനിക്കൊരു പ്രചോദനം ആയിരുന്നു.അതുകൊണ്ട് തന്നെയാണ് ഇങ്ങനെയൊരു തുടക്കം കുറിച്ചതും.
ഞാനൊരു എഴുത്തുകാരിയില്ല . പക്ഷെ വൈക്കം മുഹമ്മദ് ബഷീറിനെയും മാധവിക്കുട്ടിയെയും ഏറെ ഇഷ്ടപ്പെടുന്ന എനിക്ക് സ്വന്തം ശൈലിയിൽ എഴുതാൻ ഒരു മോഹം.
ഞാൻ ജനിച്ചതും,എൻ്റെ ഒരുപാട് സ്വപ്‌നങ്ങൾ സാക്ഷാത്കരിച്ചതുമായ മാസമാണ് ജൂലൈ. എന്നാൽ പിന്നെ എൻ്റെ വലിയൊരു സ്വപ്നമായ ബ്ലോഗിങ്ങും ഈ മാസം തന്നെ തുടങ്ങിയാലോ…???